Bootstrap

സെക്രട്ടേറിയറ്റ് സര്‍വ്വീസ്

കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുഖമാസിക ആണ് 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്'. 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്' ഒരു ബുള്ളറ്റിന്‍ രൂപത്തില്‍ 1978 മേയ് മാസത്തില്‍ ആണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. തുടര്‍ന്ന് 1982 ജൂലൈ മുതല്‍ ഒരു സമ്പൂര്‍ണ്ണ മാസികയുടെ രൂപത്തില്‍ സെക്രട്ടേറിയറ്റ് സര്‍വ്വീസ് പ്രസിദ്ധീകരണം ആരംഭിച്ചു. എല്ലാ മാസവും കൃത്യതയോടെ 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്' ജീവനക്കാരില്‍ എത്തിക്കാന്‍ ശ്രദ്ധ പുലര്‍ത്തി വരുന്നുണ്ട്. മാസം തോറും ഉള്ള ലക്കങ്ങള്‍ക്കുപുറമെ 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്' ഓണം സ്പെഷ്യല്‍ പതിപ്പും പുറത്തിറക്കി വരുന്നുണ്ട്. മലയാളത്തില്‍ പുറത്തിറങ്ങുന്ന മുന്‍നിര ഓണം സ്പെഷ്യല്‍ പതിപ്പുകളോടൊപ്പം കിടപിടിക്കുന്നതാണ് 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്’-ന്റെ ഓണം സ്പെഷ്യല്‍ പതിപ്പ്. ഇടതുപക്ഷ പുരോഗമന ആശയങ്ങള്‍ സെക്രട്ടേറിയറ്റ് ജീവനക്കാരിലേയ്ക്ക് എത്തിക്കുന്നതിനും, ജീവനക്കാര്‍ക്ക് തങ്ങളുടെ കൃത്യനിര്‍വ്വഹണം സാമൂഹ്യപ്രതിബദ്ധതയോടെ നിര്‍വ്വഹിക്കുന്നതിന് അവര്‍ക്ക് ദിശാബോധം നല്‍കുന്നതിനും മാസികയിലൂടെ കഴിയുന്നുണ്ട്. ജീവനക്കാര്‍ക്കിടയില്‍ വര്‍ഗ്ഗബോധം ഊട്ടിയുറപ്പിക്കുന്നതിനും ആരോഗ്യകരവും ഊഷ്മളവുമായ ബന്ധം നിലനിര്‍ത്തുന്നതിനും സെക്രട്ടേറിയറ്റ് സിവില്‍ സര്‍വ്വീസ് ശാക്തീകരിക്കുന്നതിനും ഉതകുന്നരീതിയില്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ പ്രചരണം നടത്തുന്നതിന് പ്രമുഖമായ പങ്ക് 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്' വഹിച്ചു വരുന്നു. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സര്‍ഗ്ഗാത്മക പ്രവ‍ര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഇടം നല്‍കിക്കൊണ്ടാണ് ഓരോ ലക്കവും പുറത്തിറങ്ങുന്നത്. സംഘടന ഏറ്റെടുക്കുന്ന വിവിധങ്ങളായ പ്രക്ഷോഭ പരിപാടികളുടെ വിശദാംശങ്ങളും സംഘടനാ വാര്‍ത്തകളും 'സെക്രട്ടേറിയറ്റ് സര്‍വ്വീസ്' ജീവനക്കാരിലേയ്ക്ക് എത്തിക്കുന്നുണ്ട്.

  • ചീഫ് എഡിറ്റര്‍ - കെ. എന്‍ അശോക് കുമാര്‍
  • എഡിറ്റര്‍ - ജി. ശിവകുമാര്‍ - 9495302393
  • സബ് എഡിറ്റര്‍ - മനു വി.
  • ജോ. കണ്‍വീനര്‍ - രജി ഷൈലജ്
  • സര്‍ക്കുലേഷന്‍ മാനേജര്‍ - സഞ്ജയ് പ്രസാദ്
  • മാനേജര്‍ - കല്ലുവിള അജിത്ത്