സുവർണ്ണ ജൂബിലി സിഗ് നേച്ചർ സോംഗ് പ്രകാശനം
.jpg)
26 നവംബര്‍ 2022
07:27
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് സംഘടനയുടെ ഹിസ്റ്ററി സബ് കമ്മിറ്റി തയ്യാറാക്കിയ സിഗ്നേച്ചർ സോംഗിൻ്റെ പ്രകാശനം നവംബർ 25 ന് ഉച്ചയ്ക്ക് 1.15 ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്നു. ബഹു. ടൂറിസവും പൊതു മരാമത്ത് വകുപ്പ് മന്ത്രി ശ്രീ. പി. എ. മുഹമ്മദ് റിയാസ് പ്രശസ്ത സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ ശ്രീ. രമേഷ് നാരായണന് സി.ഡി. കൈമാറിക്കൊണ്ട് പ്രകാശന കർമ്മം നിർവ്വഹിച്ചു. ചലച്ചിത്ര സംവിധായകൻ ശ്രീ. വിപിൻദാസ് സോഷ്യൽ മീഡിയ റിലീസിംഗ് നിർവ്വഹിച്ചു. സംഘടനാ പ്രസിഡൻ്റ് സ. പി. ഹണി, ജന. സെക്രട്ടറി സ.കെ.എൻ.അശോക് കുമാർ, ചരിത്ര സബ് കമ്മിറ്റി കൺവീനർ സ. എം. പി. പ്രിയമോൾ എന്നിവർ സന്നിഹിതരായിരുന്നു. ഹിസ്റ്ററി സബ് കമ്മിറ്റി കൺവീനർ സ. എം.പി. പ്രിയമോൾ രചന നിർവ്വഹിച്ച ഗാനത്തിന് സ. കെ. എസ്. വിമൽ സംഗീത സംവിധാനം നിർവ്വഹിച്ചു. ശ്രീ. വിധു പ്രതാപ്, ശ്രീമതി. ചിത്ര അരുൺ, സ. വിമൽ കെ.എസ്., രചന ഗായക സംഘം എന്നിവരാണ് സിഗ്നേച്ചർ സോംഗ് ആലപിച്ചത്. സ. രശ്മി എ. ആർ., സ. ആർ. ജയരാജ് എന്നിവർ എഡിറ്റിംഗ് നിർവ്വഹിച്ചു.