സുവര്‍ണ്ണ ജൂബിലി സ്വാഗത സംഘം രൂപീകരിച്ചു

27 സെപ്റ്റംബര്‍ 2022
10:33
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ്ണജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗതസംഘം രൂപീകരണ യോഗം സ. കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഭിമാനാർഹമായ വളർച്ചയാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് കൈവരിച്ചിരിക്കുന്നത്. അതിവിദൂരമല്ലാത്ത ഭാവിയിൽ സെക്രട്ടേറിയറ്റിലെ ഏക സംഘടനയായി മാറും എന്ന് ഉറപ്പുണ്ട്. സർക്കാരിനെതിരെയുള്ള വാർത്തകൾ രൂപപ്പെടുത്തുന്നതിൽ ദേശാഭിമാനിയൊഴികെയുള്ള പത്രങ്ങൾ ഐകൃത്തോടെ നിൽക്കുമ്പോൾ 3800 ദേശാഭിമാനി വരിക്കാർ സെക്രട്ടേറിയറ്റിലുണ്ടെന്നതും സന്തോഷത്തോടു കൂടി കാണുന്നു. പുരോഗമന ജനക്ഷേമ പരിപാടികൾക്ക് ജീവനക്കാർ വലിയ പിന്തുണയാണ് നൽകുന്നതെന്നും അത്തരത്തിൽ അവരെ പാകപ്പെടുത്തുന്നതിൽ എംപ്ലോയീസ് അസോസിയേഷന് വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്നും സ. കടകംപള്ളി അഭിപ്രായപ്പെട്ടു. സുവർണ്ണജൂബിലി സമ്മേളനത്തിന്റെ ലോഗോയുടെ പ്രകാശന കർമ്മവും സ. കടകംപള്ളി നിർവഹിച്ചു. സുവർണ്ണജൂബിലി സമ്മേള വിജയത്തിനായി 1001 അംഗ സ്വാഗത സംഘത്തിന്റെ പാനൽ യോഗം അംഗീകരിച്ചു. വിവിധ സർവീസ് സംഘടനാ നേതാക്കളും എംപ്ലോയീസ് അസോസിയേഷന് മുൻ ഭാരവാഹികളും പങ്കെടുത്ത യോഗത്തിൽ സംഘടനാ പ്രസിഡന്റ് സ.പി ഹണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ.കെ.എൻ അശോക് കുമാർ സ്വാഗതവും സ. നാഞ്ചല്ലൂർ ശശികുമാർ നന്ദിയും രേഖപ്പെടുത്തി.